കോലഞ്ചേരി: സെക്രട്ടേറിയ​റ്റിനു മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർത്ഥികളെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് പൂതൃക്ക മണ്ഡലം കമ്മിറ്റി കോലഞ്ചേരി ടൗണിൽ ദീപം തെളിച്ചു. കോൺഗ്രസ് പുത്തൻകുരിശ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അനിബെൻ കുന്നത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്. ശ്രീനാഥ് അദ്ധ്യക്ഷനായി. പി.എച്ച്. അനൂപ് എൻ.എൻ.രാജൻ, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി. പി.വർഗീസ് തുടങ്ങിയവർ സംസാരിച്ചു.