കൊച്ചി: ഇന്ധന, പാചകവാതക വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് ഐക്യട്രേഡ് യൂണിയൻ സമിതി എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ സായാഹ്ന ധർണ നടത്തി. ടി.യു.സി.ഐ സംസ്ഥാന ജോ. സെക്രട്ടറി ടി.സി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാരിന് കീഴിലെ വില നി‌ർണയാധികാരം കോർപ്പറേറ്റുകൾക്ക് കൈമാറിയ നടപടിയാണ് ഇന്ധന വിലക്കയറ്റത്തിന് കാരണം. ഇതിനെതികെ നിരന്തരം സമരം ചെയ്യേണ്ട ഭരണവർഗ ട്രേഡ് യൂണിയനുകൾ നിശബ്ദത പാലിക്കുകയാണെന്ന് സുബ്രഹ്മണ്യൻ ആരോപിച്ചു. ടി.യു.സി.ഐ സംസ്ഥാന സെക്രട്ടറി വിശ്വകലാ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ടി.യു.ഐ. ജില്ലാ സെക്രട്ടറി എ.പി പോളി, എ.ഐ.സി.ടി.യു ജില്ലാ സെക്രട്ടറി ജോഷി തോമസ്,യു.ടി.യു.സി ജില്ലാ സെക്രട്ടറി സുരേഷ് കുമാർ, അനീസ് ജോ‌‌ർജ് എന്നിവർ സംസാരിച്ചു.