തൃപ്പൂണിത്തുറ: കേരള സംഗീത നാടക അക്കാഡമി സീനിയർ ഫെലോഷിപ്പ് നേടിയ ഘടം വിദ്വാൻ തൃപ്പൂണിത്തുറ എൻ. രാധാകൃഷ്ണനെയും ഇന്ത്യ സ്റ്റാർ റിപ്പബ്ലിക് അവാർഡ് ജേതാവ് പൂർണത്രയി ജയപ്രകാശ് ശർമ്മയെയും അനുമോദിച്ചു.

പൂർണത്രയീശ സംഗീതസഭയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.പി. രാജ്മോഹൻ വർമ്മ അദ്ധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ ടി.എസ്. രാധാകൃഷ്ണൻ ജേതാക്കളെ പൊന്നാടഅണിയിച്ചു. എസ്.ആർ. നടേശൻ, രാജലക്ഷ്മി മേനോൻ തുടങ്ങിയവർ സംസാരിച്ചു.മനു നാരായണൻ നമ്പൂതിരി സംഗീതാർച്ചന നടത്തി.