മൂവാറ്റുപുഴ: നഗരസഭയിൽ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോലിസമയത്ത് റവന്യൂ ഇൻസ്പെക്ടറായ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കെ.എം.സി.എസ്.യുവിന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധയോഗം ചേർന്നു. യൂണിറ്റ് പ്രസിഡന്റ് വി. ബൾക്കീസ്, സുബൈർ, ഉണ്ണിരാജ എന്നിവർ സംസാരിച്ചു.