 
മൂവാറ്റുപുഴ: ഇന്ധന, പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് വാളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്തുവണ്ടി സമരം നടത്തി. ഇരുചക്രവാഹനം ഉന്തിയും ഗ്യാസ് വണ്ടി കെട്ടിവലിച്ചുമാണ് പ്രതിഷേധിച്ചത്. കെ.പി.സി.സി സെക്രട്ടറി കെ.എം. സലിം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ഒ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ, ബ്ളോക്ക് സെക്രട്ടറി കെ.എം. മാത്തുക്കുട്ടി, ആർ. രാമൻ, ബേസിൽ കെ. പൗലോസ്, ഐ .എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ജിജോ പാപ്പാലിൽ, പഞ്ചായത്ത് അംഗങ്ങളായ കെ.പി. അബ്രാഹം, മോൾസി എൽദോസ്, എബി പൊങ്ങണത്തിൽ, എവിൻ എൽദോസ്, ഫിലോ കെ ജോർജ്, സന്തോഷ് പഞ്ചക്കാട്ടിൽ, സിബിൻ ചുണ്ടയിൽ എന്നിവർ പ്രസംഗിച്ചു.