കൊച്ചി: കലൂർ 3426-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെയും ചതയോപഹാരം ഗുരുദേവ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ സഹോദരൻ അനുസ്മരണവും പുസ്തകപ്രകാശനവും മാർച്ച് 6ന് വൈകിട്ട് 3ന് കലൂർ ഗുരുദേവ ക്ഷേത്രസന്നിധിയിൽ നടക്കും. എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറിയും കണയന്നൂർ താലൂക്ക് കൺവീനറുമായ എം.ഡി.അഭിലാഷ് ഉദ്ഘാടനം ചെയ്യും.