ഏലൂർ: വല്ലാർപാടം കണ്ടെയ്നർ റോഡിൽ പൊന്നാരിമംഗലം ടോൾ പ്ലാസയിൽ ടോൾ ഇളവ് ലഭിക്കേണ്ടവരുടെ ലിസ്റ്റ് ഏലൂർ നഗരസഭാ ചെയർമാൻ ഏ.ഡി.സുജിൽ എൻ.എച്ച്.ഐ. പ്രോജക്ട് ഓഫീസർക്ക് കൈമാറി. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഒരാഴ്ച മുമ്പ് നടന്ന ചർച്ചയിൽ ഏലൂർ നഗരസഭയെ കൂടി പരിഗണിക്കാൻ തീരുമാനിച്ചിരുന്നു. വൈസ് ചെയർമാൻ ലീലാ ബാബു, കൗൺസിലർമാരായ പി.എം. അയൂബ്, ടി.എം.ഷെ നിൻ, എസ്.ഷാജി, സെക്രട്ടറി പി.കെ.സുഭാഷ് എന്നിവർ പങ്കെടുത്തു.