organ

കൊച്ചി: ജീവനും ജീവിതവും തിരിച്ചുപിടിക്കാൻ സംസ്ഥാനത്ത് കാത്തിരിക്കുന്നത് 2657 പേർ. വൃക്ക മുതൽ കൈകൾ വരെ മാറ്റിവയ്ക്കാനുള്ളവർ കൂട്ടത്തിലുണ്ട്.ഈ വർഷം മാത്രം രണ്ടുമാസത്തിനുള്ളിൽ 257 പേരാണ് അവയവം സ്വീകരിക്കാൻ മൃതസഞ്ജീവനി പദ്ധതിയിൽ രജിസ്റ്റർചെയ്തത്. എന്നാൽ ഈ വർഷം ഒരു മരണാനന്തര അവയവദാനവും ഇതുവരെ നടന്നിട്ടില്ല. കഴിഞ്ഞ വർഷംവരെ 2400 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. 897 അവയവമാറ്റങ്ങൾ നടന്നു.

മരണാനന്തര അവയവദാനം നടക്കുന്നത് സർക്കാർ സംവിധാനമായ മൃതസഞ്ജീവനി വഴി സുതാര്യമായാണ്. എങ്കിലും അവയവ തട്ടിപ്പുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ വിലങ്ങുതടിയാണ്. പ്രിയപ്പെട്ടവർക്ക് മസ്തിഷ്‌കമരണം സംഭവിച്ചാലും അവയവദാനത്തിന് ബന്ധുക്കൾ മടിക്കുകയാണ്.

ആവശ്യമുണ്ട്

 വൃക്ക........................... 2003

 കരൾ............................ 589

 ഹൃദയം.......................... 46

 കൈകൾ..........................6

 ശ്വാസകോശം................. 8

 മറ്റ് അവയവങ്ങൾ........... 5


317 ശസ്ത്രക്രിയകൾ

2012ൽ മൃതസഞ്ജീവനി പദ്ധതി ആരംഭിച്ചു. ഇതുവരെ 317 ദാതാക്കളെ ലഭിച്ചു. കഴിഞ്ഞവർഷം 21 മസ്തിഷ്‌കമരണങ്ങളിൽ അവയവദാനം നടന്നു. 70 അവയവങ്ങളാണ് മാറ്റിവെച്ചത്. 2018ൽ എട്ട് അവയവദാനം മാത്രം. 2019 ൽ 19 അവയവദാനം. 2020ൽ 21.

ബോധവത്കരണം ശക്തമാക്കുന്നു

അവയവദാനത്തിന് നിരവധിപേർ സമ്മതപത്രം നൽകുന്നുണ്ടെങ്കിലും ഫലപ്രദമായ ബോധവത്കരണം ഇല്ലാത്തത് മൃതസഞ്ജീവനി പദ്ധതിയെ ബാധിക്കുന്നുണ്ട്. രക്തദാനംപോലെ കൃത്യമായ ബോധവത്കരണം നടത്തിയാൽ മാത്രമേ മസ്തിഷ്കമരണം സംഭവിക്കുന്ന ഘട്ടങ്ങളിൽ ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയുള്ളു.

ഡോ. നോബിൾ ഗ്രേഷ്യസ്

നോഡൽ ഓഫീസർ,
കേരള നെറ്റ് വർക്ക് ഫോർ ഓർഗൺ ഷെയറിംഗ്

മൃതസഞ്ജീവനി

ദാനം കിട്ടിയവ

ദാതാക്കൾ.............. 317

കരൾ........................252

വൃക്ക........................ 547

ഹൃദയം.......................61

പാൻക്രിയാസ്...........11

ചെറുകുടൽ..............05

ശ്വാസകോശം.......... 04

കൈ...........................16

ശ്വാസനാളം............. 01

ആകെ..................... 897