കൊച്ചി: തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾ തയ്യാറാക്കിയപ്പോൾ പട്ടികവർഗക്കാർക്ക് ആവശ്യമായ പരിഗണന ലഭിച്ചില്ലെന്ന് ആക്ഷേപം. ഒരോ വർഷത്തേയും പദ്ധതി രൂപികരണം നടക്കുമ്പോൾ ഗ്രാമസഭയ്ക്കു മുമ്പായി പട്ടിക വർഗ വിഭാഗങ്ങളുടെ ഊരുകളിൽ ഊരുകൂട്ട യോഗം നടത്തി അവരുടെ ആവശ്യങ്ങൾ കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്ന് സർക്കാർ മാർഗനിർദ്ദേശമുണ്ട്. . പട്ടികവർഗ വിഭാഗങ്ങളുടെ ഊരുക്കുട്ടം യോഗം നടത്തിയതിന് ശേഷം മാത്രമേ ഗ്രാമസഭ നടത്തുവാൻ പാടുള്ളൂ വെന്നും മാർഗരേഖയിൽ പറയുന്നു. എന്നാൽ പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഈ നിയമം ലംഘിച്ച് ഗ്രാമസഭ ആദ്യം നടത്തുകയാണ് ചെയ്യുന്നത്. ഇത് പട്ടിക വർഗ വിഭാഗക്കാരോട് കാണിക്കുന്ന കടുത്ത ക്രൂരതയും അനീതിയുമാണെന്ന് ആദിദ്രാവിഡ സഭ സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ പടനിലത്തും മദ്ധ്യ മേഖല സെക്രട്ടറിയും ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് ഊരുമൂപ്പനുമായ കെ.സോമൻ പറവൂരും പറഞ്ഞു