march
നിയസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസും, സി.ഐ.എസ്.എഫും സംയുക്തമായി കിഴക്കമ്പലത്ത് റൂട്ട് മാർച്ച് നടത്തുന്നു

കിഴക്കമ്പലം: കിഴക്കമ്പലത്ത് 'പട്ടാളമിറങ്ങി'. നിയസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസും, സി.ഐ.എസ്.എഫും സംയുക്തമായി കിഴക്കമ്പലത്ത് റൂട്ട് മാർച്ച് നടത്തി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനങ്ങളിൽ സുരക്ഷ ബോധവത്കരണം നൽകുന്നതിന്റെ ഭാഗമായാണ് മാർച്ച്. പെരുമ്പാവൂർ ഡിവൈ.എസ്.പി എൻ. ആർ. ജയരാജ്, സി.ഐ.എസ് എഫ് അസിസ്റ്റന്റ് കമാണ്ടന്റ് വികാസ്, ഇൻസ്പെക്ടർ വിശ്വജിത് സർക്കാർ തുടങ്ങിയവർ നേതൃത്വം നൽകി. സി.ഐ.എസ്.എഫിന്റെ ഒരു കമ്പനിയും അമ്പതോളം പൊലീസുദ്യോഗസ്ഥരും മാർച്ചിൽ പങ്കെടുത്തു. അന്ന ജംഗ്ഷനിൽ നിന്നു തുടങ്ങിയ മാർച്ച് സെന്റ് ജോസഫ് സ്കൂളിൽ സമാപിച്ചു.