കോലഞ്ചേരി: ഇന്ധന വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് പുത്തൻകുരിശ് മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ പുത്തൻകുരിശിൽ വച്ച് വാഹനം കെട്ടി വലിച്ച് പ്രതിഷേധിച്ചു. കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് പി.എച്ച്. അനൂപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അരുൺ പാലിയത്ത് അദ്ധ്യക്ഷനായി. വത്സലൻ പിള്ള, വിജു പാലാൽ, കെ.പി.ഗീവർഗീസ് ബാബു ,മനോജ് കാരക്കാട്ട്, തുടങ്ങിയവർ സംസാരിച്ചു.