കാലടി: മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിലെ സി.ഡി.എസ്.ചെയർപേഴ്സൺ സജിനി സന്തോഷ് മധുരിമ കുടുംബശ്രീയുടെ എട്ടു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി, ശക്തമായ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൽ പറഞ്ഞു. സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രതിഷേധം ശക്തമാക്കിയിരുന്നു.