കളമശേരി: കുസാറ്റിലെ സുദീർഘമായ സേവനത്തിനു ശേഷം ഇന്ന് വിരമിക്കുന്ന ഫിനാൻസ് ഡെപ്യൂട്ടി രജിസ്ട്രാറും ഡയറക്ടറേറ്റ് ഒഫ് പബ്ലിക് റിലേഷൻസ് ആൻഡ് പബ്ലിക്കേഷൻസ് മുൻ ഡയറക്ടറുമായ ജയശങ്കർ.എമ്മിന് ഔദ്യോഗിക യാത്രയയപ്പ് നൽകി. വൈസ് ചാൻസലറുടെ ചേംബറിൽ നടന്ന ചടങ്ങിൽ വി.സി ഡോ. കെ. എൻ. മധുസൂദനൻ പ്രോ- വൈസ് ചാൻസലർ ഡോ. പി. ജി. ശങ്കരൻ, രജിസ്ട്രാർ ഡോ. മീര വി, പരീക്ഷാ കൺട്രോളർ ഡോ. ബെഞ്ചമിൻ വർഗീസ് പി., ഫിനാൻസ് ഓഫീസർ സുധീർ എം. എസ്., പബ്ലിക് റിലേഷൻസ് ആൻഡ് പബ്ലിക്കേഷൻസ് ഡയറക്ടർ രാജഗോപാലൻ കെ എന്നിവർ പങ്കെടുത്തു.