
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ സ്വപ്നസുരേഷ് ഉൾപ്പെടെ എട്ടു പ്രതികൾ നൽകിയ ജാമ്യാപേക്ഷ എൻ.ഐ.എ കോടതി മാർച്ച് രണ്ടിന് പരിഗണിക്കാൻ മാറ്റി. പി.എസ്.സരിത്ത്, കെ.ടി.റമീസ്, ജലാൽ, മുഹമ്മദ് റാഫി, റബിൻസ്, മുഹമ്മദാലി, ഷറഫുദീൻ എന്നിവരാണ് ഹർജി നൽകിയ മറ്റു പ്രതികൾ. നേരത്തെ ഇതേ കേസിലെ 11പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ ദേശീയ അന്വേഷണ ഏജൻസി നൽകിയ അപ്പീൽ ഹൈക്കോടതി തള്ളിയിരുന്നു.