cpm
ഓട്ടോറിക്ഷതൊഴിലാളികളുടെ മേഖലസമ്മേളനം സി.പി.എം ഏരിയസെക്രട്ടറി കെ.കെ.ഷിബു ഉദ്ഘാടനംചെയ്യുന്നു.

അങ്കമാലി: എറണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു തുറവൂർ യൂണിറ്റ് സമ്മേളനം സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിൽ നടന്നു. ഇന്ധന വിലവർദ്ധനവിനെതിരെ തൊഴിലാളികൾ ഓട്ടോറിക്ഷ കെട്ടിവലിച്ച് നടത്തിയ പ്രതിക്ഷേധ റാലി കെ.പി.രാജൻ ഉദ്ഘാടനം ചെയ്തു. സമാപന പൊതുസമ്മേളനം സി.പി.എം ഏരിയ സെക്രട്ടറി കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.പി. ബാബു അദ്ധ്യക്ഷത വഹിച്ചു.. ടി.വി.സാമുവേൽ. ബിജു നടേപ്പിള്ളി, ജോസഫ് പാറേക്കാട്ടിൽ, കെ.കെ.ശിവൻ, ഇ.എസ്. സജീവ് എന്നിവർ പ്രസംഗിച്ചു.