മൂവാറ്റുപുഴ: എസ്.എൻ.ഡി.പി കാലാമ്പൂർ ശാഖയുടെ പുതിയ മന്ദിരത്തിൽ ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠ സ്ഥാപിച്ചു. ബിജു ശാന്തികളുടെ മുഖ്യ കാർമ്മികത്വത്തിൽ മൂവാറ്റുപുഴ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ പ്രതിഷ്ഠ കർമ്മം നിർവഹിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ. എൻ രമേശ് , ശാഖ പ്രസിഡന്റ് ഗോപി നാഥ്, സെക്രട്ടറി ഇ.എം.മണി, കമ്മിറ്റി അംഗങ്ങളായ എം.ജി.ഗോപാലൻ, ജിജു മാധവൻ, സനോജ്, എം.ജി.സുനിൽ വി.കെ.ജോഷി, കെ.എം. വാസു എന്നിവർ സംസാരിച്ചു. തുടർന്ന് സമൂഹ പ്രാർത്ഥന, പ്രസാദ ഉൗട്ട് എന്നിവയോടുകൂടി ചടങ്ങുകൾ സമാപിച്ചു.