കൊച്ചി: കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫീസിൽ ഇന്ന് രാവിലെ 8.30 മുതൽ വെെകീട്ട് മൂന്നുമണിവരെ വെള്ളക്കരം സ്വീകരിക്കും. വിച്ഛേദിച്ച വാട്ടർ കണക്ഷനുകൾ കുടിശികയും തീർപ്പാക്കാം. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, ചെറളായി, കൂവപ്പാടം, നസ്രത്ത്, ചുള്ളിക്കൽ, കരുവേലിപ്പടി, തോപ്പുംപ്പടി, മുണ്ടംവേലി, മൂലംകുഴി, പള്ളുരുത്തി, ഇടക്കൊച്ചി, പെരുമ്പടപ്പ്, കുമ്പളങ്ങി, ചെല്ലാനം എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്കാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.