 
കൊച്ചി: വേതനം പ്രതിമാസം 7500 രൂപയായി വർദ്ധിപ്പിക്കണമെന്ന് സ്‌കൂൾ പാചകതൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. ദേവി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ.ജി. രജിത അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി എം.വി. ഗീവർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. മായ എം.എസ്, ജോളി സൈമൺ എന്നിവർ സംസാരിച്ചു.