 
തൃക്കാക്കര : ജനപക്ഷത്ത് നിന്ന് സംസാരിക്കുന്നവരെ ഫാസിസ്റ്റുകളാക്കി മുദ്രകുത്തുന്നത് ഇടത് മുന്നണിക്ക് ചേർന്നതല്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങൾ പറഞ്ഞു. എൽ.ഡി.എഫ് സർക്കാരിനെതിരെ യുവജന കുറ്റപത്രവുമായി മുസ്‌ലിം യൂത്ത് ലീഗ് തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദയാത്ര ടി.എ അഹമ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ അബ്ദുൽ ലത്തീഫ്, ജനറൽ സെക്രട്ടറിയും വൈസ് ക്യാപ്റ്റനുമായ കെ.എൻ.നിയാസ്, മുനിസിപ്പൽ പ്രസിഡന്റും ഡയറക്ടറുമായ സി.എസ് സിയാദ്, ജില്ലാ കൗൺസിൽ അംഗവും കോ-ഓർഡിനേറ്ററുമായ പി.എം.മാഹിൻകുട്ടി തുടങ്ങിയവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.
എൻ.ജി.ഒ ക്വാർട്ടേഴ്‌സിൽ സംഘടിപ്പിച്ച സമാപന സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ പി.കെ.അബ്ദുൽ റസാഖ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് സി.എം അൻസാർ മുഖ്യപ്രഭാഷണം നടത്തി. പി.ടി.തോമസ് എം.എൽ.എ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ.അഹമ്മദ് കബീർ, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.ജലീൽ,നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, നഗരസഭ കൗൺസിലർമാരായ പി.എം.യൂനസ്, ടി.ജി.ദിനൂപ്, സജീന അക്ബർ, ഷിമി മുരളി തുടങ്ങിയവർ സംസാരിച്ചു.