അങ്കമാലി : ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡ്രസ് ബാങ്കിന് രൂപം കൊടുത്തു. അസോസിയേഷൻ അംഗങ്ങളുടെ വീടുകളിലെ അലമാരകളിൽ ഉപയോഗിക്കാതെ സൂക്ഷിച്ചു വച്ചിരിക്കുന്നതും, ഉപയോഗയോഗ്യവുമായ വസ്ത്രങ്ങൾ ശേഖരിച്ചു കൊണ്ടാണ് പദ്ധതി പ്രാവർത്തികമാക്കിയത്. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ മാത്യു എം.പി, ഷൈജു അഗസ്റ്റിൻ, ശ്രീജ ഇ.ഡി, അസോസിയേഷൻ ഭാരവാഹികളായ ഡാന്റി ജോസ്, തോമസ് കുര്യാക്കോസ്, പി.ഒ. ആന്റോ , സി.ഡി. ചെറിയാൻ ഡെന്നി പോൾ, എം.ഒ. മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.