തൃക്കാക്കര : ബി.ജെ.പി വിളംബര യാത്ര നടത്തി. ബി.ജെ.പി സംസ്ഥാന അദ്ധ്യഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ മുന്നോടിയായി ചെമ്പ് മുക്കിൽ നിന്ന് നിരവധി ബൈക്കുകളുടെ അകമ്പടിയോടുകൂടിയ യാത്ര ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തൃക്കാക്കരയുടെ വിവിധ ഭാഗങ്ങളിൽ സ്വീകരണ പരിപാടികൾക്ക് ശേഷം കാക്കനാട് ജംഗ്ഷനിൽ. സമാപിച്ചു. യോഗത്തിൽ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് എസ്.സജി ,എം.സി അജയകുമാർ,സജീവൻ കരിമക്കാട്,സി .പി ബിജു തുടങ്ങിയവർ നേതൃത്വം നൽകി.