മൂവാറ്റുപുഴ: ആയവന സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ എൽ.പി. സ്‌കൂൾ വിദ്യാർത്ഥികൾക്കായി പണിതീർത്ത പാർക്ക് കിഡ്‌സ് ലാൻഡ് ഉദ്ഘാടനം കല്ലൂർക്കാട് ഏ. ഇ. ഒ. എ.സി മനു നിർവഹിച്ചു . സ്‌കൂൾ ഹെഡ്മാസ്റ്റർ സാജു എം മാത്യുവിന്റെ ദീർഘവീക്ഷണത്തിന്റെയും അശ്രാന്തപരിശ്രമത്തിന്റെയും സാക്ഷാത്കാരമാണ് കിഡ്‌സ് ലാൻഡ്.കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി പണിതീർത്ത കിഡ്‌സ് ലാൻഡ് നിർമ്മാണത്തിന് ഏകദേശം ഒന്നര വർഷത്തിന്റെ കഠിനാധ്വാനം വേണ്ടി വന്നു. കൊച്ചി വണ്ടർ ലാ സീനിയർ മാനേജർ മുരളി കെ.ആറിന്റെ നേതൃത്വത്തിൽ പണിതീർത്ത പാർക്കിന്റെ ശില്പ നിർമാണം ശില്പി ജോർജുകുട്ടി നിർവഹിച്ചു.ഏകദേശം മൂന്നു ലക്ഷം രൂപ മുതൽ മുടക്കിയാണ് കിഡ്‌സ് ലാൻഡ് പൂർത്തീകരിച്ചിട്ടുള്ളത്. യോഗത്തിൽ സ്‌കൂൾ മാനേജർ റവ.ഫാദർ ജോസഫ് മുണ്ടു നടയിൽ, പ്രിൻസിപ്പാൽ ഷിജി മാണി,വൈസ് പ്രിൻസിപ്പൽ ഷിജാ മാത്യു , ആയവന കൃഷി വകുപ്പ് മേധാവി . ബോസ് മത്തായി, പി.ടി.എ പ്രസിഡന്റ് ബെന്നി ജോസഫ് എം, പി.ടി.എ പ്രസിഡന്റ് റാണി റെജി ,മിനി അജി മുൻ വൈസ് പ്രിൻസിപ്പൽ സേവി ജോസഫ് എന്നിവർ സംസാരിച്ചു.