കൊച്ചി: ആസ്തി വികസന ഫണ്ടിൽ നിന്ന് എറണാകുളം ഗവ.മെഡിക്കൽ കോളേജിന് ആധുനിക സജ്ജീകരണങ്ങളുള്ള ട്രോമ കെയർ ഐ.സി.യു. ആംബുലൻസ് അനുവദിച്ച ജോൺ ഫെർണാണ്ടസ് എം.എൽ.എയെ ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്‌മെന്റ് അഭിനന്ദിച്ചു. ട്രോമ കെയർ ഐ.സി.യു. ആംബുലൻസ് ന് 40.31 ലക്ഷം രൂപയാണ് ചെലവ്.