അങ്കമാലി: ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച പഞ്ചായത്തു ദിനാഘോഷം റോജി എം. ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അതിർത്തിലെ ഏറ്റവും പ്രായം കൂടിയ മുൻ പഞ്ചായത്ത് പ്രസിഡന്റുമാരെ ആദരിച്ചു. കില ഫാക്കൽറ്റി രാജേന്ദ്രൻ ജനകീയാസൂത്രണവും വെല്ലുവിളികളും എന്ന വിഷയത്തിൽ ക്ലാസെടുത്തു. മുൻ പ്രസിഡന്റുമാരെ പൊന്നാട അണിയിച്ച് ആദരിക്കുകയും, മൊമന്റോകൾ നൽകുകയും ചെയ്തു. വൈ.പ്രസിഡന്റ് അഡ്വ.എം.ഒ.ജോർജ്ജ്, സ്ഥിരം സമിതി അംഗങ്ങളായ ഷിജി ജോയ്, മനോജ് മുല്ലശ്ശേരി, അംഗങ്ങളായ സിജോ ചൊവ്വരാൻ , സീലിയ വിന്നി, ബിജു കാവുങ്ങ, കൊച്ചുത്രേസ്യ തങ്കച്ചൻ, അഭിജിത് കെ.കെ ,ആൻസി ജി ജോ , റാണി പോളി,ലാലി ആന്റു ബി.ഡി.ഒ. ജെ. അജയ് എന്നിവർ പ്രസംഗിച്ചു.