കൊച്ചി: എറണാകുളം മാർക്കറ്റിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് പരിഹാരമായി കൊച്ചി കോർപ്പറേഷനും സി.ഐ.ടി.യു സിറ്റി ബ്രാഞ്ചും ചേർന്ന് നടപ്പാക്കുന്ന ഹീൽ കൊച്ചി പദ്ധതിയുടെ ഉദ്ഘാടനം മേയർ അഡ്വ. എം. അനിൽ കുമാർ നിർവഹിച്ചു.
ആരോഗ്യം,പരിസ്ഥിതി,കൃഷി,ഉപജീവനം എന്നീ അടിസ്ഥാന വിഷയങ്ങളിൽ ഊന്നി നഗരത്തിന്റെ മുഖച്ഛായ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. യോഗത്തിൽ ഹെഡ് ലോഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു പ്രസിഡന്റ് വി.എൻ സത്യൻ , സി.ഐ.ടി.യു സിറ്റി സെക്രട്ടറി കെ.എം അഷറഫ് , എ.ടി .തൻസീർ, വി.എ .റഹീം എന്നിവർ സംസാരിച്ചു.