പെരുമ്പാവൂർ: ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിൽ ഉന്നത വിജയം നേടിയവരെ സ്വർണമെഡൽ, മെമൻേറാ, കാഷ് അവാർഡും നൽകി ആദരിച്ചു. വാർഷികവും, സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപിക ജിജിക്കുള്ള യാത്രഅയപ്പും നൽകി. കുന്നത്തുനാട് എസ്.എൻ.ഡി.പി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ടി.ടി. സാബു അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് എം.പി. സദാനന്ദൻ, പി.ടി.എ. പ്രസിഡന്റ് പി.ഐ. നാദിർഷ, പഞ്ചായത്തംഗം അമൃത സജിൻ, പി.ടി.എ. വൈ. പ്രസിഡന്റ് പി.വി. സീജു, ജിജി ടീച്ചർ, പ്രിൻസിപ്പൽ എൻ.വി. ബാബുരാജൻ, അദ്ധ്യാപിക സിനി പീതൻ എന്നിവർ സംസാരിച്ചു.