പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ജനകീയാസൂത്രണവും, കേരളവികസനവും എന്ന വിഷയത്തിൽ സംവാദ സദസ് സംഘടിപ്പിച്ചു. ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു. മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി.എൻ. പണിക്കർ പുരസ്കാര ജേതാവ് ടി.പി. വേലായുധൻ വിഷയം അവതരിപ്പിച്ചു. ഗ്രന്ഥശാല നേതൃസമിതി കൺവീനർ കെ.ഡി. ഷാജി, താലൂക്ക് ജില്ല യു.പി. വായന മത്സരവിജയി എം. അശ്വിൻ, റിസേർച്ച് ഓഫീസർ ഡോ. ടി.എൻ. ശ്രീകുമാർ, പി.എം. ജിനീഷ് എന്നിവർ പ്രസംഗിച്ചു.