കിളികുളം: വടക്കെ മഴുവന്നൂർ ബ്ളാന്തേവർ ക്ഷേത്രത്തിലെ ഉത്സവം നാളെ മുതൽ 6 വരെ തീയതികളിൽ നടക്കും. നാളെ വൈകിട്ട് 7ന് കൊടിയേറ്റ്, ചൊവ്വാഴ്ച വൈകിട്ട് 6.30ന് ദീപാരാധന, വ്യാഴാഴ്ച രാവിലെ 8ന് ഉത്സവബലി, വൈകിട്ട് 6.30 ന് വിളക്കിനെഴുന്നള്ളിപ്പ്. വെള്ളിയാഴ്ച വൈകിട്ട് 7.30 ന് വലിയവിളക്ക്, ശനിയാഴ്ച രാവിലെ 8 ന് ആറാട്ട്. ചടങ്ങുകൾക്ക് പുലിയന്നൂർ വാസുദേവൻ നമ്പൂതിരിയും മേൽശാന്തി അനൂപ് കല്ലേലിമനയും നേതൃത്വം നൽകും.