പെരുമ്പാവൂർ: ഭാരതീയ ജനതാപാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഇന്ന് വൈകിട്ട് 3ന് പെരുമ്പാവൂരിൽ എത്തിച്ചേരുമെന്ന് വാർത്താ സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് പി. അനിൽകുമാർ പറഞ്ഞു. പാലക്കാട്ടുതാഴം പാലത്തിന് സമീപത്തു നിന്ന് ആരംഭിക്കുന്ന യാത്ര മുനിസിപ്പൽ സ്റ്റേഡിയത്തിലെത്തി പൊതുയോഗം ആരംഭിക്കും. യോഗത്തിൽ പി. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ദേശീയ നിർവാഹക സമിതി അംഗം സി.കെ. പത്മനാഭൻ, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത, സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ വിവിധ സമുദായ സംഘടനാ നേതാക്കളുടെ യോഗം അപ്പൂസ് ഓഡിറ്റോറിയത്തിൽ നടത്തും. വി.എൻ. വിജയൻ, ഇ.റ്റി. നടരാജൻ, എൻ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.