പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ മന്നം സമാധി ദിനം ആചരിച്ചു. നായർ സർവീസ് സൊസൈറ്റി രൂപം കൊണ്ടപ്പോൾ ആചാര്യനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ പ്രസിഡന്റ് കെ. ശ്രീശകുമാർ അംഗങ്ങൾക്ക് ചൊല്ലികൊടുത്തു. വൈസ് പ്രസിഡന്റ് ടി.എൻ. ദിലീപ്കുമാർ, സെക്രട്ടറി എസ്. ജയകൃഷ്ണൻ, എസ്. മുരുകേഷ്, കെ.ജി. നാരായണൻ നയർ, സി.എസ്. രാധാകൃഷ്ണൻ, എം.പി. അനുരാഗ്, സന്തോഷ് പ്രഭാകർ തുടങ്ങിയവർ പങ്കെടുത്തു.