വൈപ്പിൻ : ഞാറക്കൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും ഊർജ്ജോത്സവം , നേർകാഴ്ച ഇൻസ്‌പെയർ അവാർഡ് , വെളിച്ചം അവാർഡ് വിജയികളെയുമാണ് ആദരിച്ചത്. എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം കെ ജെ ഡോണോ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. ഡി കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ തോമസ്.കെ.സ്റ്റീഫൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി രാജു , ത്രിതല പഞ്ചായത്ത് അംഗങ്ങളായ അഗസ്റ്റിൻ മണ്ടോത്ത് , പി.പി ഗാന്ധി, പ്രഷീല സാബു, പി.ടി.എ വൈസ് പ്രസിഡന്റ് സാജു മാമ്പിള്ളി , അദ്ധ്യാപിക ടി. കെ. സീമ എന്നിവർ പ്രസംഗിച്ചു.