കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് ആറാം വാർഡിൽ വടയമ്പാത്ത് മലയിൽ പെട്രോൾ പമ്പിന് എതിർവശം കൂട്ടിയിട്ടിരുന്ന തുണികൾ,പ്ലാസ്റ്റിക് സിമന്റ് ചാക്കുകൾ എന്നിവയ്ക്ക് തീ പിടിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പട്ടിമറ്റം അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തി സമീപത്തുള്ള റബ്ബർ തോട്ടത്തിലേക്ക് തീ പടരാതെ അണച്ചു.