കൂത്താട്ടുകുളം: ലൈബ്രറി കൗൺസിൽ കൂത്താട്ടുകുളം നഗരസഭ നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയിൽ സെമിനാർ സംഘടിപ്പിച്ചു.അധികാര വികേന്ദ്രീകരണവും ജനകീയസൂത്രണവും കേരളത്തിന്റെ വികസനപ്രക്രിയയിൽ വരുത്തിയ സ്വാധീനം എന്ന വിഷയത്തിൽ സി.ജെ. സ്മാരക ലൈബ്രറി സെക്രട്ടറി പി.കെ.ബിജു പ്രബന്ധം അവതരിപ്പിച്ചു.നേതൃസമിതി കൺവീനർ സി. എൻ. പ്രഭകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.കെ.രാജു, വി. എൻ. ഗോപകുമാർ,സി. പി. ജോർജ്, എൻ.യു.ഉലഹന്നാൻ,സഹദേവൻ ഇടയാർ, എം. കെ. പ്രകാശ്, സുമ ഹരിദാസ് എന്നിവർ പ്രസംഗിച്ചു.