 
കൊച്ചി: കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ പ്രവേശന കവാടത്തിൽ ഇന്ദിരാഗാന്ധിയുടെ അർദ്ധകായ പ്രതിമസ്ഥാപിച്ചു. സഹകരണ ആശുപത്രി പ്രസിഡന്റ് എം.ഒ. ജോൺ ഹാരാർപ്പണം ചെയ്തു ഉദ്ഘാടനം ചെയ്തു. ആശുപത്രി സെക്രട്ടറി അജയ് തറയിൽ, വൈസ് പ്രസിഡന്റ് ഹസീന മുഹമ്മദ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. അബ്ദുൽ മുത്തലിബ്, ജെബി മേത്തർ, അഗസ്റ്റസ് സിറിൽ, ടി.വി. അഷ്റഫ്, സി.പി.ആർ ബാബു, ഇക്ബാൽ വലിയവീട്ടിൽ, ആഗ്‌നസ് രാജൻ, പി.ഡി. അശോകൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. സി.കെ. ബാലൻ എന്നിവർ പങ്കെടുത്തു.