കൊച്ചി: ആഴക്കടൽ മത്സ്യബന്ധന കരാറിനെതിരെ മത്സ്യത്തൊഴിലാളി സംഘടനകൾ നടത്തിയ തീരദേശ ഹർത്താൽ ജില്ലയിൽ ഭാഗികം. കരാറുകൾ റദ്ദാക്കിയതിനെ തുടർന്ന് പ്രബല മത്സ്യത്തൊഴിലാളി സംഘടനകൾ സമരത്തിൽനിന്ന് വിട്ടുനിന്നതോടെ ഒരുവിഭാഗം വള്ളങ്ങളും ബോട്ടുകളും കടലിൽപ്പോയി. വിവിധ ഇടങ്ങളിൽ സമരാനുകൂലികൾ പ്രകടനങ്ങൾ നടത്തി. മത്സ്യത്തൊഴിലാളി ഐക്യവേദി, പരമ്പരാഗത മത്സ്യത്തൊഴിലാളി ഫെഡറേഷൻ എന്നിവ സമരത്തിൽനിന്നു വിട് നിന്നു.
അതേസമയം ആഴക്കടൽ കച്ചവടത്തിനെതിരെ മത്സ്യത്തൊഴിലാളികൾ സംഘടിപ്പിച്ച തീരദേശ ഹർത്താൽ പൂർണമായിരുന്നെന്ന് ഹൈബി ഈഡൻ എം.പി അറിയിച്ചു. മത്സ്യമേഖലയെ തകർക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയുള്ള തീരദേശത്തിന്റെ പ്രതിഷേധംവിജയിപ്പിച്ച മുഴുവൻ തീരദേശവാസികൾക്കും ഹൈബി ഈഡൻ എം. പി നന്ദി അറിയിച്ചു.