കോലഞ്ചേരി: ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് കോളേജിൽ നിന്നും പങ്കെടുത്ത എൻ.സി.സി കേഡ​റ്റ് റോസ് ബേബിക്ക് സ്വീകരണം നൽകി. പ്രിൻസിപ്പൽ ഡോ.ഷാജു വർഗീസ്, അസോസിയേ​റ്റ് എൻ.സി.സി ഓഫീസർ ജിൻ അലക്‌സാണ്ടർ എന്നിവർക്കൊപ്പം വിവിധ വകുപ്പ് മേധാവികളും കേഡ​റ്റുകളും ചടങ്ങിൽ സംബന്ധിച്ചു. രണ്ടാം വർഷ ഇംഗ്ലീഷ് സാഹിത്യ വിദ്യാർഥിനിയാണ് റോസ് ബേബി.