കൂത്താട്ടുകുളം: വർദ്ധിച്ചുവരുന്ന പെട്രോൾ ഡീസൽ പാചക വാതക വിലവർദ്ധനവിനെതിരെ എ.ഐ.വൈ.എഫ് കൂത്താട്ടുകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ "കാളവണ്ടി മാർച്ച് " നടത്തി. രാമപുരം കവലയിൽ നിന്നാരംഭിച്ച മാർച്ച് സി.പി.ഐ പിറവം നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി സി.എൻ സദാമണി ഫ്ലാഗ് ഒഫ് ചെയ്തു. മാർച്ചിന്റെ സമാപന യോഗം സി.പി.ഐ കൂത്താട്ടുകുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.കെ ദേവദാസ് ഉദ്ഘാടനം ചെയ്തു.എ.ഐ. വൈ.എഫ് പിറവം നിയോജക മണ്ഡലം കമ്മിറ്റി ട്രെഷറർ ബിനീഷ് കെ തുളസിദാസ്, സി.പി.ഐ ജില്ല കമ്മിറ്റി അംഗം എം എം ജോർജ്,എന്നിവർ അഭിവാദ്യമർപ്പിച്ചു.മേഖല കമ്മിറ്റി പ്രസിഡന്റ് ബിജോ പൗലോസ് അദ്ധ്യക്ഷനായി. മേഖല സെക്രട്ടറി പി എം ഷൈൻ, മേഖല കമ്മിറ്റി അംഗങ്ങളായ ബിസൺ സി.ജി, ബിഥുൽ ഹരിദാസ്, ധനീഷ് ഷാജി ആൽബിൻ ബാബു, ജോജോ മാത്യു, വിഷ്ണു ഗോപി തുടങ്ങിയവർ സംസാരിച്ചു.