പറവൂർ: വിജയയാത്രയുടെ മുന്നൊരുക്കൾ നടത്തി വെടിമറയിൽ കൊടികെട്ടിയ ബി.ജെ.പി പ്രവർത്തകരെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധ മാർച്ച് നടത്തി. നാല് പ്രവർത്തകരെ കഴിഞ്ഞ ദിവസം ആക്രമിക്കുകയും വെടിമറയിൽ പതാകനാട്ടാൻ അനുവദിക്കില്ലെന്ന് ചില സംഘടനയിൽപ്പെട്ടവർ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെടിമറയിലേയ്ക്ക് മാർച്ച് നടത്തുകയും ഇവിടെ കൊടി കൊട്ടുകയും ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് എസ്. ഭദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷൈജു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം വിനോദ് ഗോപിനാഥ്, മഹിളാമോർച്ച ജില്ലാ സെക്രട്ടറി സിന്ധു നാരായണൻകുട്ടി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഹരേഷ് വെണ്മനശേരി, രഞ്ജിത്ത് മോഹൻ, നേതാക്കളായ കെ.എ. സന്തോഷ്‌കുമാർ,സുധചന്ദ്, സാജിത അഷ്‌റഫ്, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് മിനി മോഹൻ തുടങ്ങിയവർ സംസാരിച്ചു. കേന്ദ്രസേനയടക്കം ശക്തമായ പൊലീസ് സ്ഥലത്തുണ്ടായിരുന്നു.