പറവൂർ: പുത്തൻവേലിക്കരയിൽ കർഷകരിൽനിന്നുള്ള നെല്ല് സംഭരണം പുനരാംരംഭിച്ചു. കർഷകരിൽനിന്ന് സപ്ലൈകോ നേരിട്ടെടുക്കുന്ന നെല്ല് സംഭരണം നടത്തിയിരുന്നത് ഒരു സ്വകാര്യ റൈസ് മില്ലായിരുന്നു. കർഷകർ ഉത്പാദിപ്പിക്കുന്ന നെല്ല് സംഭരിച്ച് മില്ലിൽ കുത്തിയതിന് ശേഷം സപ്ലൈകോ ഗോഡൗണിലേക്ക് എത്തിക്കുന്ന രീതിയാണ് നിലവിലുള്ളത്. സാങ്കേതിക പ്രശ്നങ്ങൾ പറഞ് അടുത്ത ഏതാനും ദിവസങ്ങളായി മില്ലുകാർ നെല്ല് സംഭരിക്കാൻ കൂട്ടാക്കിയിരുന്നില്ല. ഇതോടെ കർഷകർ ഗ്രാമ,ബ്ലോക്ക് പഞ്ചായത്തുകളെ സമീപിക്കുകയും പാറക്കടവ് ബ്ലോക്ക് മെമ്പർ ഷെറൂബി സെലസ്റ്റീനയുടെ നിരന്തര ഇടപെടലുകൾ ഉണ്ടായിട്ടും മില്ലുകാർ നെല്ല് എടുക്കാൻ കൂട്ടാക്കിയില്ല. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു സപ്ലൈകോ എം.ഡിയുമായി ബന്ധപ്പെട്ടതോടെയാണ് നെല്ല് സംഭരണം പുനരാരംഭിച്ചത്. പെരിയാർ റൈസ് മില്ലാണ് ഇപ്പോൾ നെല്ല് സംഭരിക്കുന്നത്. ആദ്യഘട്ടത്തിൽ ഏഴ് ലോഡുകളായി അറുപത് ടണ്ണും ഇപ്പോൾ എഴുപത്തഞ്ച് ടെൺ നെല്ലുമാണ് സംഭരിച്ചുകൊണ്ടിരിക്കുന്നത്.