vypin
വൈപ്പിൻ ബി.ആർ.സിയിൽ നടന്ന ചടങ്ങിൽ സ്റ്റെപ്‌സ് വിജയികൾക്കുള്ള സമ്മാനവിതരണം എ.ഇ.ഒ ബിന്ദു ഗോപി നിർവഹിക്കുന്നു. ഡയറ്റ് ഫാക്കൽറ്റി എം.എസ് മായ, എ.ഇ.ഒ ബിന്ദുഗോപി, എസ്.പി.സഭ എൽ.പി.എസ് ഹെഡ്മിസ്ട്രസ് കെ.ആർ ഉഷാകുമാരി, അംജിത പ്രേംജിത്ത്, കെ.കെ.ശാലിനി പ്രേംജിത്ത്, ബി.ആർ.സി ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.ടി.പോൾ എന്നിവർ സമീപം

കൊച്ചി: പൊതുവിദ്യാഭ്യാസവകുപ്പ് സംഘടിപ്പിക്കുന്ന സ്റ്റെപ്‌സ് (സ്റ്റുഡന്റ് ടാലന്റ് എൻറിച്ച്‌മെന്റ് പ്രോഗ്രാം ഇൻ സോഷ്യൽ സയൻസ്) ജില്ലാതല പരീക്ഷയിൽ വിജയിച്ച വൈപ്പിൻ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

അംജിത പ്രേംജിത്ത് (എസ്.ഡി.പി.വൈ. കെപിഎം ഹൈസ്‌ക്കൂൾ, എടവനക്കാട്), മേരിഡോണ ഡിക്‌സൺ (എസ്.എച്ച്. ജി.യു.പി.എസ്, കർത്തേടം), കൃഷ്ണദേവ് സി.എസ് (ഐ.ജെ.വി.യു.പി.എസ്, ഓച്ചന്തുരുത്ത്) എന്നീ വിദ്യാർത്ഥികളാണ് വൈപ്പിനിൽ നിന്നും സ്റ്റെപ്‌സ് പരീക്ഷയിൽ ജില്ലാതല വിജയികളായത്.

സ്‌ക്രീനിങ്ങ് ടെസ്റ്റിൽ മികച്ച നിലവാരം കാഴ്ചവെച്ചതിനെത്തുടർന്ന് ഇവർ സംസ്ഥാനതല ക്യാമ്പിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വൈപ്പിൻ ബി.ആർ.സിയിൽ നടന്ന ചടങ്ങിൽ എ.ഇ.ഒ ബിന്ദു ഗോപി വിജയികൾക്ക് സർട്ടിഫിക്കറ്റും മെമന്റോയും സമ്മാനിച്ചു. എസ്.പി.സഭ എൽ.പി.എസ് ഹെഡ്മിസ്ട്രസ് കെ.ആർ ഉഷാകുമാരി, അംജിത പ്രേംജിത്ത്, കെ.കെ.ശാലിനി പ്രേംജിത്ത്,, ബി.ആർ.സി ബ്ലോക്ക് പ്രൊജക്ട് ഓഫീസർ കെ.ടി. പോൾ, ഡയറ്റ് ഫാക്കൽറ്റി എം.എസ്. മായ എന്നിവർ സംസാരിച്ചു.