
മട്ടാഞ്ചേരി: കൊച്ചി പറവാനമുക്ക് അലാത്തുക്കുറ്റി റോഡ് സാകേതത്തിൽ പ്രകാശ് ഇൻഡസ്ട്രീസ് ഉടമ ആർ. പ്രകാശ് (71) നിര്യാതനായി. രാഷ്ട്രീയ സ്വയംസേവക സംഘം ശാഖാ ശിക്ഷക്, ജനസംഘം പ്രവർത്തകൻ, ബി.ജെ.പി കൊച്ചി മണ്ഡലം പ്രസിഡന്റ്, കൊച്ചി തിരുമല ദേവസ്വം ഭരണാധികാരി, സംസ്‌കൃതി ഭവൻ സ്ഥാപകാംഗം, ശ്രീകരം പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. കൊച്ചിയിലെ സാമൂഹ്യ രാഷ്ട്രീയ സേവനമേഖലകളിൽ സജീവമായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കരിപ്പാലം രുദ്രവിലാസം ശ്മശാനത്തിൽ. ഭാര്യ: ലളിത. മക്കൾ: അവിനാശ് കമ്മത്ത്, അനുപമ, അരവിന്ദ്. മരുമക്കൾ: ധന്യ, അരുൺകുമാർ, നേത്ര.