കൊച്ചി: ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. ആർ.എസ്.പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരാറിനെ സംബന്ധിച്ച ഓരോ വിവരങ്ങളും പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടപ്പോഴക്കെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് മാറി കൊണ്ടുള്ള സമീപനം ആയിരുന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെത്. എല്ലാ വിവരങ്ങളും മുഖ്യമന്ത്രിക്കും അറിയാമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ. റെജി കുമാർ , പി.ടി. സുരേഷ് ബാബു, ജി.പി. ശിവൻ, കെ.കെ. സാലിഹ്, നെസ്റ്റർ ജോൺ എന്നിവർ പ്രസംഗിച്ചു.