പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളജിൽ നടന്ന കളിത്തട്ട് പഞ്ചദിനക്യാമ്പ് സമാപിച്ചു. പറവൂർ ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷനിലെ ഓഫീസർ ടി. സുജിത്തിന്റെ നേതൃത്വത്തിൽ നടന്ന ഒരു വിളിക്കപ്പുറം എന്ന പരിപാടിയോടെ സമാപിച്ചു. ഫസ്റ്റ് എയ്ഡ്, ഹോം റസ്ക്യൂ എന്നിവയെക്കുറിച്ചും അഗ്നിശമന സേനയുടെ വിവിധ തലങ്ങളിലുള്ള രക്ഷാ പ്രവർത്തനങ്ങളെക്കുറിച്ചും ക്ളാസെടുത്തു. ക്യാമ്പിന്റെ ഡിജിറ്റൽ മാഗസിൻ സ്വിച്ച് ഓൺ കർമ്മവും സമാപന സമ്മേളനവും കോളേജ് മാനേജർ എം. ആർ. ബോസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഒ.എസ്. ആശ അദ്ധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ് കോഡിനേറ്റർ കെ. അഭിജിത്ത് ക്യാമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. പാലിയേറ്റീവ് കെയറിലേക്കുള്ള തലയണ സമർപ്പണം പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡമന്റ് കെ.എസ്. സനീഷും പാലിയേറ്റീവ് കെയർ പ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി. ഡോ. പി.എസ്. ബിസിനി, ഡോ. കെ.ആർ. സീജ, ക്യാമ്പ് കോർഡിനേറ്റർ ഡോ. എ.ബി. ലയ എന്നിവർ സംസാരിച്ചു. സർഗ്ഗാത്മക ക്ലാസ് മുറിയെക്കുറിച്ചുള്ള ബാബു മണ്ടൂരിന്റെ ക്ലാസ് , പാലിയേറ്റീവ് കെയറിലേക്കുള്ള തലയണ നിർമ്മാണം, കൗമാരക്കാരുടെ പ്രശ്നങ്ങളെ കുറിച്ചുള്ള ക്ലാസ്, പൗച്ച് നിർമ്മാണം, കൊവിഡ് പ്രതിരോധ പ്രവർത്തകരുമായുള്ള ഓൺലൈൻ അഭിമുഖം, പൊയ്യയിലെ കിഡ്സ് ക്രാഫ്ട് നിർമ്മാണ റിസോഴ്സ് സെന്റർ സന്ദർശനം എന്നിവയായിരുന്നു ക്യാമ്പിൽ പ്രധാന പ്രവർത്തനങ്ങൾ.