b
ആൾ ഇന്ത്യ വീരശൈവ മഹാസഭ മുടക്കുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകുന്നു

കുറുപ്പംപടി: ആൾ ഇന്ത്യ വീരശൈവ മഹാസഭ മുടക്കുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ കുടുംബ സംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, ഏഴാം വാർഡ് മെമ്പർ അനാമിക ശിവൻ എന്നിവർക്ക് യോഗത്തിൽ സ്വീകരണം നൽകി. ലോക്ക് ഡൗൺ മൂലം പ്രതിസന്ധിയിലായ പപ്പട തൊഴിലാളികളുടെ തൊഴിൽ നഷ്ടം പരിഹരിക്കുവാൻ ഗവൺമെന്റ് ഇടപെടണമെന്നും പപ്പട തൊഴിലാളികൾക്ക് സപ്ലെകോ വഴി സബ്സിഡി നിരക്കിൽ ഉഴുന്നു മാവ് ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ശാഖാ പ്രസിഡന്റ് അരുൺ അദ്ധ്യക്ഷത വഹിച്ചു. വീരശൈവ സഭ എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എസ്. ശ്രീജിത്ത്, ശാഖാ സെക്രട്ടറി രാഗേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.