കൊച്ചി: തൊഴിലാളികളുടെ വിശാല ഐക്യവേദി രൂപീകരണത്തിനായി സംയുക്ത ട്രേഡ് യൂണിയൻ ഇന്ന് യോഗം ചേരും. വൈകിട്ട് 5ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന യോഗം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിക്കും.