anilkumar
കെ.എസ്. അനിൽകുമാർ (പ്രസിഡന്റ്)

ആലുവ: എസ്.എൻ.ഡി.പി യോഗം കുറ്റിക്കാട്ടുകര ശാഖ വാർഷികം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.എസ്. അനിൽകുമാർ (പ്രസിഡന്റ്), കെ.എസ്. സുരേഷ് കുമാർ (വൈസ് പ്രസിഡന്റ്, പി.ആർ. ഉണ്ണികൃഷ്ണൻ (സെക്രട്ടറി), എം.എസ്. വിജയൻ (യൂണിയൻ കമ്മിറ്റി അംഗം), സരിത സോളമൻ, സി.പി.മാധവൻ, എം.വി.രവി, ഉഷ ഗണേഷ്, സിയോൻ കെ സിദ്ധൻ, രജനി ശങ്കർ, എം.ആർ. കുമാരി (കമ്മിറ്റി അംഗങ്ങൾ), ലിജി സുരേഷ്, സുരേഷ് ബാബു, പി.എൻ. സോളമൻ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.