ആലുവ: എസ്.എൻ.ഡി.പി യോഗം സൈബർസേന ജില്ല കമ്മിറ്റയുടെ ആദ്യ എക്‌സിക്യൂട്ടീവ് യോഗം ആലുവ അദ്വൈത ആശ്രമത്തിൽ ചെയർമാൻ അജേഷ് തട്ടേക്കാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. കൺവീനർ റെജി വേണുഗോപാൽ സ്വാഗതവും അഖിൽ ശേഖരൻ കൃതജ്ഞതയും പറഞ്ഞു.

സൈബർസേന കേന്ദ്രസമതിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ മുഴുവൻ യൂണിയനിലും സൈബർസേനയുടെ കമ്മിറ്റികൾ മാർച്ച് അഞ്ചിന് മുമ്പ് പുന:സംഘടിപ്പിക്കും. മാർച്ച് ഏഴിന് ജില്ല സമ്മേളനം നടത്തുവാനും തീരുമാനിച്ചു. എം.എസ്. അജേഷ്, കെ.എ. ദീപു, നിഖിൽ, നിഷിൽ, വേലു, അജയകുമാർ എന്നിവർ പങ്കെടുത്തു.