ആലുവ: ഇന്ധന വില വർദ്ധനവിനും, ഇടത് സർക്കാരിന്റെ പിൻവാതിൽ നിയമനം, അഴിമതി എന്നിവക്കുമെതിരെ കോൺഗ്രസ് കടുങ്ങല്ലൂർ ഈസ്റ്റ് വെസ്റ്റ് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി നടത്തിയ സായാഹ്ന ധർണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വി.ജി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നാസർ എടയാർ, സുരേഷ് മുട്ടത്തിൽ, ജി. ജയകുമാർ, കെ.എസ്. താരാനാഥ്, ടി.കെ. ജയൻ, മുഹമ്മദ് അൻവർ, കെ.ജെ.ജോണി,ജോസഫ് ജൂഡ്,സുബൈർ പെരിങ്ങാടൻ, സേതുമാധവൻ, ബിന്ദു രാജീവ്, ഐ.വി ദാസൻ,സഞ്ചു വർഗ്ഗീസ് എന്നിവർ സംസാരിച്ചു.