കൊച്ചി : എസ്.ആർ.വി.സിയുടെ സഹായത്തോടെ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷൻ പെൺകുട്ടികൾക്കായി നടത്തിയ പരിശീലനവും സൗഹൃദ മത്സരവും കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്റെ ഉദ്ഘാടനം ചെയ്തു. കടവന്ത്ര ഗാമ ഫുട്‌ബോൾ അരീനയിൽ നടന്ന ചടങ്ങിൽ ഷീല കൊച്ചൗസേഫ് കളിക്കാർക്കും പരിശീലകർക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് ഇരുപതോളം വനിതകളാണ് കാമ്പിൽ പങ്കെടുത്തത്. വുമൺ ബ്ലൈൻഡ് ഫുട്‌ബാൾ കൂടുതൽപേരിലേക്ക് എത്തിക്കുന്നതിനായാണ് ഫെഡറേഷൻ കാമ്പ് സംഘടിപ്പിച്ചത്. വർഷാവസാനം നടക്കുന്ന വുമൺ ബ്ലൈൻഡ് ഫുട്‌ബോൾ ലോക ചാമ്പ്യഷിപ്പിനുവേണ്ടിയുള്ള തയ്യാറെടുപ്പ് കൂടിയാണ് ക്യാമ്പ്. പ്രേജക്ട് ഡയറക്ടർ എം സിറോയ് , ഹെഡ്‌കോച്ച് സുനിൽ ജെ.മാത്യു എന്നിവർ സംസാരിച്ചു.