കോലഞ്ചേരി: വടയമ്പാടി പാടശേഖര സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. പൂതൃക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജോയി ഉദ്ഘാടനം ചെയ്തു.കെ.ആർ.സുന്ദരൻ നായർ അദ്ധ്യക്ഷനായി. സെക്രട്ടറി എൻ.കെ. ജോയി പഞ്ചായത്തംഗങ്ങളായ നിഷ സജീവ്, കെ.സി. ഉണ്ണിമായ, ജോൺ ജോസഫ്, ലതരാജു തുടങ്ങിയവർ സംസാരിച്ചു.